Saturday, July 11, 2009

ടെക്നിക്കല്‍ സെമിനാര്‍ (Saturday, 11 July 2009)

മലപ്പുറം ജില്ലാ കമ്പ്യൂട്ടര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 'ടെലി കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ബി.എസ്.എന്‍.എല്‍ തിരുവനന്തപുരം സബ് ഡിവിഷനല്‍ എഞ്ചിനീയര്‍ സി. പ്രേം കുമാര്‍ സെമിനാറിന് നേതൃത്വം നല്‍കി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഡോ. ഹരി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സൊസൈറ്റി പ്രസിഡണ്ട് വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഭരത് ദാസ് സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പര്‍ അജയ് തോമസ് നന്ദിയും പറഞ്ഞു.
======